---
title: "സംസ്ഥാനത്ത് വെള്ളിയാഴ്ച മെഡിക്കൽ സമരം ; രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സ്വകാര്യ പ്രക്ടീസടക്കം ഉണ്ടാവില്ലെന്ന് ഐഎംഎ"
english_title: "Friday medical strike in the state; IMA* says that there will be no private practice from 6 am to 6 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/103042/Friday medical strike in the state; IMA* says that there will be no private practice from 6 am to 6 pm"
published_at: "2023-03-14T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64106dc445691_download_(1).jpeg"
keywords: []
---

# സംസ്ഥാനത്ത് വെള്ളിയാഴ്ച മെഡിക്കൽ സമരം ; രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സ്വകാര്യ പ്രക്ടീസടക്കം ഉണ്ടാവില്ലെന്ന് ഐഎംഎ

> **Lead Summary:**  കോഴിക്കോട് ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് മെഡിക്കൽ സമരം നടത്തുമെന്ന് ഐ.എം.എ അറിയിച്ചു.

## Article Content

 കോഴിക്കോട് ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് മെഡിക്കൽ സമരം നടത്തുമെന്ന് ഐ.എം.എ അറിയിച്ചു.

രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ ഡോക്ടർമാർ ചികിത്സയിൽ നിന്ന് വിട്ടു നിൽക്കും. ഈ സമയത്ത് സ്വകാര്യ പ്രാക്ടീസും ഉണ്ടാവില്ല. അത്യാഹിത വിഭാഗങ്ങളെ ബാധിക്കാത്ത വിധത്തിലുള്ള സമരമാണ് നടത്തുകയെന്നും ഐ എം എ സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവൻ പറഞ്ഞു. ഡോക്ടർമാരിൽ അടികിട്ടേണ്ടവരുണ്ടെന്ന ഗണേഷ് കുമാർ എം.എൽ എ യുടെ പ്രസ്താവനക്കെതിരെ നിയമ നടപടികൾ ആലോചിക്കുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/103042/Friday medical strike in the state; IMA* says that there will be no private practice from 6 am to 6 pm)